
പൗരത്വ ഭേദഗതി നിയമം (സി.എ.എ), പൗരത്വപ്പട്ടിക (എൻ.ആർ.സി), ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) സംബന്ധിച്ച് മോദി സർക്കാറിന്റെ നിലപാടുകൾ തുറന്നുകാട്ടുന്ന കൈപുസ്തകം പുറത്തിറക്കി സി.പി.എം. മോദി സർക്കാറിന്റെ 10 നുണകൾ എന്ന തലക്കെട്ടിലാണ് കൈപുസ്തകം പുറത്തിറക്കിയത്.

പാര്‍ലമെന്റിലും മറ്റും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കം ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനകളും അതിന്റെ മറുപടിയുമാണ് കൈപുസ്തകത്തിൽ വിശദീകരിക്കുന്നത്. പ്രധാനമന്ത്രി ഡൽഹി രാം ലീലാ മൈതാനിയിൽ എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന പ്രസ്താവന,
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ ഇവ തമ്മിൽ ബന്ധമില്ലെന്നടക്കം ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾക്ക് പാര്‍ലമെന്റിൽ മുന്‍പ് പറഞ്ഞതും ട്വിറ്ററിൽ കുറിച്ചതും എടുത്തുകാട്ടിയാണ് മറുപടി.
