പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യം: മുസ്‌ലീങ്ങൾ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യം: മുസ്‌ലീങ്ങൾ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പൗരത്വ നിയമം സംബന്ധിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

0Shares