
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് ശക്തമായ മാര്‍ച്ച് നടത്തുന്നുണ്ട്. എന്നാല്‍, ചെങ്കോട്ടയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തടയുമെന്നാണ് പോലീസ് അറിയിച്ചത്.

ഡല്‍ഹിയില്‍ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. വിദ്യാര്‍ത്ഥികളുടെയും ഇടത്പാര്‍ട്ടികളുടെയും പ്രകടനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ‘ഹം ഭക്ത് കി ലോഗ്’ എന്ന പേരില്‍ ലാല്‍ ഖിലയില്‍ നിന്നും ഷഹീദ് ഭഗത് സിങ്പാ ര്‍ക്കിലേക്ക് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. ഇതോടെ പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്.
മിക്ക നഗരങ്ങളിലും റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് പോലീസ് വിലക്ക്ഏ ര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ റാലി നടക്കും. ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടക്കുന്ന മെഗാ റാലിയില്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാകും.
