
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് തിങ്കളാഴ്ചയാണ് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണയില്‍ മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംയുക്ത സമരപരിപാടി തീരുമാനിച്ചത്.
