പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച പരിപാടിയുടെ ബഹിഷ്‌കരണം; താനൂരിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയും ബി.ജെ.പിയുടെ കൈയാങ്കളി

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച പരിപാടിയുടെ ബഹിഷ്‌കരണം; താനൂരിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയും ബി.ജെ.പിയുടെ കൈയാങ്കളി

താനൂർ ചിറക്കലിൽ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ ബസുകൾ തടഞ്ഞു. വ്യാഴാഴ്ച ബി.ജെ.പി നടത്തിയ പരിപാടി നാട്ടുകാർ ബഹിഷ്കരിച്ചതിൽ പ്രകോപിതരായ പ്രവർത്തകരാണ് വെള്ളിയാഴ്ച രാവിലെ രാവിലെ എട്ടരയോടെ ചിറക്കലിൽ ബസ് തടഞ്ഞത്. താനൂരിന്‍റെ പല ഭാഗങ്ങളിൽ നിന്നായി സംഘടിച്ചെത്തിയ ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ ചിറക്കലിൽ ബസ് തടഞ്ഞ് ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നു.

തിരൂർ പരപ്പനങ്ങാടി റൂട്ടിൽ സർവീസ് നടത്തുന്ന മിൻഹാജ് ബസ് ഡ്രൈവർ അഷ്റഫ്, തത്വമസിയിലെ ഡ്രൈവർ ജലീൽ എന്നിവരെയാണ് കയ്യേറ്റം ചെയ്‌തത്. ഇതുവഴി സർവീസ് നടത്താൻ അനുവദിക്കില്ല എന്ന് ആക്രോശിച്ചു കൊണ്ട് പ്രവർത്തകർ ബസ്സിനുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് ബസ്സിൽ ഉണ്ടായിരുന്നവർ പറഞ്ഞു. താനൂർ പോലീസെത്തിയാണ് ബസ് കടത്തി വിട്ടത്.

ബസ് തടഞ്ഞതിൽ പ്രതിഷേധിച്ച് താനൂർ തിരൂർ റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കി. ബസ് തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പു നൽകിയതിനെതുടർന്ന് ഉച്ചയോടെ ബസ് സർവീസ് പുനരാരംഭിച്ചു. തൊഴിലാളികൾ നൽകിയ പരാതിയെ തുടർന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രിയേഷ് ഉൾപ്പെടെ അമ്പതോളം പേർക്കെതിരെ കേസെടുത്തു.

ബി.ജെ.പിയുടെ നേതൃത്വത്തിൽ തിരൂരിലും താനൂരിലും വ്യാഴാഴ്ച വൈകീട്ട് പൗരത്വ ദേദഗതി നിയമത്തെ അനുകൂലിച്ച് ജനജാഗരണ റാലിയും പൊതുയോഗവും നടത്തിയിരുന്നു. ഈ സമയത്ത് ഇതിനോടുള്ള പ്രതിഷേധ സൂചകമായി വ്യാപാരികൾ കടകളടച്ചും ബസുകൾ നിരത്തിലറങ്ങാതെയും പ്രതിഷേധിച്ചിരുന്നു.

0Shares