പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ചെന്നൈയില്‍ പോലീസ് ലാത്തിച്ചാര്‍ജ്; സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ചെന്നൈയില്‍ പോലീസ് ലാത്തിച്ചാര്‍ജ്; സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മാതൃകയില്‍ ചെന്നൈ വണ്ണാര്‍പേട്ടില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അര്‍ദ്ധരാത്രിയോടെ ഇവരെ വിട്ടയച്ചു. വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് നിര്‍ദേശം അനുസരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് രാത്രി ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയത്.

0Shares