പൗരത്വ ഭേദഗതി നിയമം; ബി.ജെ.പിയുടെ കേരളത്തിലെ വിശദീകരണ യോ​ഗം ബഹിഷ്‌കരിച്ച് നാട്ടുകാർ; കടകളടച്ച് വ്യാപാരികൾ

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം; ബി.ജെ.പിയുടെ കേരളത്തിലെ വിശദീകരണ യോ​ഗം ബഹിഷ്‌കരിച്ച് നാട്ടുകാർ; കടകളടച്ച് വ്യാപാരികൾ

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബി.ജെ.പി നടത്തിയ ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാരും വ്യാപാരികളും. ആലപ്പുഴ അമ്പലപ്പുഴയില്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടകനായ പരിപാടിയാണ് പ്രദേശവാസികള്‍ ബഹിഷ്‌കരിച്ചത്. അമ്പലപ്പുഴയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ വളഞ്ഞവഴിയില്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി ശനിയാഴ്ച വൈകീട്ടാണ് പൊതുയോഗം നടത്തിയത്.

വലിയ പ്രചരണമടക്കം നല്‍കി കൊട്ടിഘോഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ബി.ജെപി പ്രവര്‍ത്തകര്‍ വേദിയൊരുക്കി കസേരകള്‍ നിരത്തുമ്പോഴേക്കും വ്യാപാരികള്‍ മുഴുവന്‍ കടകളുമടച്ചു. നാട്ടുകാ.രും പരിപാടിയില്‍ നിന്ന് അകന്നുനിന്നു. പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങിയതുമില്ല. ഇതോടെ ചടങ്ങില്‍ പുറത്തുനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമായി.

പൗരത്വ ഭേദഗതി നിയമത്തെ പിന്‍തുണച്ചുള്ള എം.ടി രമേശിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. അതിനിടെ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് ബി.ജെ.പി ഒരു വണ്ടി പോലീസിനെ ഇറക്കുകയും ചെയ്തിരുന്നു. മുസ്‌ലിം സമുദായത്തിന് പൗരത്വം നഷ്ടപ്പെടുമെന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ്മും കോണ്‍ഗ്രസുമെന്നായിരുന്നു പ്രസംഗത്തില്‍ എം.ടി രമേശുയര്‍ത്തിയ ആരോപണം.

0Shares