പൗരത്വ ബിൽ ഭേദഗതി നിയമം: ഹൈദരാബാദിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ.ഐ. കെ. എം. സി. സിയും എം. എസ്. എഫും

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ബിൽ ഭേദഗതി നിയമം: ഹൈദരാബാദിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ.ഐ. കെ. എം. സി. സിയും എം. എസ്. എഫും

രാജ്യത്തെ പൗരന്മാരെ വര്‍ഗീയാടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ച് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്‍റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹൈദരാബാദ് ആൾ ഇന്ത്യ കെ.എം.സി.സി.യുടെയും എം. എസ്.എഫ് ഹൈദരാബാദ് കമ്മിറ്റിയുടെെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈദരാബാദിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പൌരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ മലയാളികളുൾപ്പടെ നൂറു കണക്കിനാളുകൾപങ്കെടുത്തു. ടാങ്ക്ബങ്ക് ഇന്ദിരാ പാർക്കിൽ നടന്ന പരിപാടിയിൽ തെലങ്കാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഗനി, ഹൈദരാബാദ് എ.ഐ കെ.എം.സി.സി ഭാരവാഹികളായ ,കൺവീനർ ഇർഷാദ് ഹുദവി ബെദിര,ശക്കീൽ കരിപ്പൂർ ,സ്വഫ്വാൻ പി.ടി, സാദിഖ്, ജമാൽ പട്ടിത്തറ ശാക്കീർ ബെദിര, നിസാം പല്ലാർ, ശഫീഖ് അറക്കണ്ടിയിൽ, അബ്ദുല്ല മാത്തൂർ, ഹബീബ് കോളിയടുക്കം, എം.എസ്. എഫ് ഭാരവാഹികളായ ശമീ൦, മുബശ്ശിർ പാഴൂർ, ഫർഹാൻ, ഉവൈസ് ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി

ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടേയും മതനിരപേക്ഷതയുടേയും മൂല്യങ്ങളെ തകര്‍ക്കുന്ന ബില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും ഈ കരിനിയമത്തിനെതിരെ ഒന്നായി പോരാടണമെന്നും പ്രധിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തു.

0Shares