
പൗരത്വബില്ലിനെ എതിർക്കുന്നവർക്ക് പാകിസ്താന്‍റെ ശബ്ദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുന്നതിന് മുന്‍പ് ചേര്‍ന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പാകിസ്താന്‍റെ ശബ്ദമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചത്.

മുസ്‌ലിം മതവിഭാഗത്തെ മാറ്റിനിർത്തി മറ്റ് മതവിഭാഗങ്ങളിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നിയഭേദഗതിയാണ് പൗരത്വബിൽ. പാകിസ്താൻ, ബംഗ്ലാദേശ്, അഫാഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുന്‍പ് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജെെന, ബുദ്ധ,ക്രൈസതവ വിഭാഗങ്ങൾക്കാണ് പുതിയ ഭേദഗതിയിലൂടെ പൗരത്വം അനുവദിക്കുന്നത്.
1946 ലെ വിദേശ നിയമം 1920ലെ പാസ്പോർട്ട് എന്ററി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാർഹമാണ്. എന്നാൽ 2015, 2016 കാലയളവിൽ കേന്ദ്രസർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ ഇവരെ ശിക്ഷ നടപടികളിൽ നിന്ന് ഒഴിവാക്കി രാജ്യത്ത് തുടരാൻ അനുവദിച്ചിരുന്നു.
