
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള സുന്നി യുവജന സംഘം (എസ്. വൈ. എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പൗരത്വ നിയമത്തിന്‍റെ പേരില്‍ നടു റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന പുരുഷന്മാര്‍ക്കിടയില്‍ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് ഇസ്‌ലാം മതം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ഇസ്‌ലാം സ്ത്രീകള്‍ക്ക് യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കില്‍ യുദ്ധ സംഘത്തോടൊപ്പം അവര്‍ക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. സ്ത്രീകളുടെ സംരക്ഷണത്തിന് അവള്‍ തന്നെ സമരം ചെയ്യണമെന്നത് ഇസ്‌ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്‍റെ ബാധ്യതയാണ്മിഇസ്‌ലാമില്‍.
തന്‍റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയെന്ന് അബ്ദുല്‍ ഹമീദ് ഫൈസി പറയുന്നു. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/abdulhameedfaizyOfficial/photos/a.1515676445338302/2533066363599300/?type=3&theater
