
രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കസ്റ്റഡിയില്‍ . പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടെ ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു കസ്റ്റഡി നടപടി. അതേസമയം നേരത്തെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച കണ്ണനെ മുംബൈയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയില്‍ ലോങ്ങ് മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്രതിഷേധം തുടങ്ങും മുന്‍പേ കണ്ണന്‍ ഗോപിനാഥനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഐ.എ.എസ് ജോലി രാജിവെച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.
