പൗരത്വ നിയമ ഭേദഗതി: കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമ ഭേദഗതി: കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.


.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക, എന്‍.പി.ആര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രമേയം പാസാക്കുക. പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കു പുറമേ, സാമ്പത്തിക സ്ഥിതി, കശ്മീരിലെ സ്ഥിതി, യു.എസ് ഇറാന്‍ സംഘര്‍ഷാവസ്ഥ എന്നിവയും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

0Shares