പൗരത്വ നിയമഭേദഗതി; രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ: അമിത് ഷാ

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമഭേദഗതി; രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാർ: അമിത് ഷാ

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായുള്ള സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരാണ്. ജെ.എന്‍.യുവില്‍ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇന്ത്യയില്‍ എവിടെയും ഈ മുദ്രാവാക്യങ്ങള്‍ ഉയരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനില്‍ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ പറഞ്ഞു.

0Shares