പൗരത്വ നിയമം എതിര്‍ക്കുന്നവര്‍ കേരളത്തെ പിന്തുടരുക; വിവിധ സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍റെ കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ നിയമം എതിര്‍ക്കുന്നവര്‍ കേരളത്തെ പിന്തുടരുക; വിവിധ സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍റെ കത്ത്

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേരളത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്‍റെ നടപടികള്‍ നിറുത്തിവച്ചുവെന്നും സമാനരീതിയില്‍ ഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിര്‍ക്കുന്നവര്‍ കേരളം ചെയ്തതുപോലെ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചിരിക്കുന്നത്.

0Shares