പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് തലസ്ഥാനത്ത് നിരോധനം.

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് തലസ്ഥാനത്ത് നിരോധനം.


തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ പിഴയുള്‍പ്പെടെയുള്ള നിയമ നടപടിയുണ്ടാകും. ഹോട്ടലുകള്‍, തുണിക്കടകള്‍, പലവ്യജ്ഞന കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

എന്നാല്‍ പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല.

0Shares