പ്ലാസ്റ്റിക് ഇനിയും കൈവശം വെക്കുന്നവര്‍ സൂക്ഷിക്കുക; 64 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാസ്റ്റിക് ഇനിയും കൈവശം വെക്കുന്നവര്‍ സൂക്ഷിക്കുക; 64 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി

പുതുവര്‍ഷം എത്തിയതോടെ സര്‍ക്കാര്‍ പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നിലവില്‍ വന്നു. എന്നാല്‍, ഇപ്പോഴും എല്ലായിടത്തും പ്ലാസ്റ്റിക് നിരോധനവസ്തുക്കള്‍ ഉണ്ട്. എന്നാല്‍, പ്ലാസ്റ്റിക് ഇനിയും കൈവശം വെക്കുന്നത് സൂക്ഷിക്കണം. പിഴ എപ്പോള്‍ വേണമെങ്കിലും ചുമത്താം.

കരുനാഗപ്പള്ളി നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നായി 65 കിലോ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മിക്കുകയോ കൈവശംവയ്ക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നതിനെതിരേ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഷ്‌റഫ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

0Shares