പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല”; ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല”; ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സി.പി.എം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നത്. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ല. ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല.

”പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി”, എന്ന് പിണറായി. പി.എസ്‍.സി എംപ്ലോയീസ് യൂണിയന്‍റെ പരിപാടിയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി.”

ബി.ജെ.പിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്‍റെ പണിയെന്ന് സി.പി.എം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്‍റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്‍റെ ഉത്തരവാദിത്തം. അത് മറക്കരുത് – പിണറായി പറഞ്ഞു.

കേന്ദ്രബജറ്റിൽ കേരളത്തെ എൻ.ഡി.എ സർക്കാർ അവഗണിച്ചെന്നും കേന്ദ്ര സർക്കാറിന് നിഷേധാത്മക നിലപാടാണെന്നും പിണറായി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബജറ്റിൽ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇതും പരിഗണിച്ചില്ല. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണ്. അർഹമായ സഹായം കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയേ തീരൂ – മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ സംഘ്പരിവാർ അഴിഞ്ഞാടുന്നു. ചിലർ രാജ്യത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നു. കേന്ദ്ര സർക്കാറിന്‍റേത് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

0Shares