പ്ലാറ്റ്‌ഫോമില്‍ ‘ട്രെയിന്‍’ വന്നില്ല; പകരം ‘കാര്‍’-അമ്പരന്ന് ട്രെയിന്‍ യാത്രക്കാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാറ്റ്‌ഫോമില്‍ ‘ട്രെയിന്‍’ വന്നില്ല; പകരം ‘കാര്‍’-അമ്പരന്ന് ട്രെയിന്‍ യാത്രക്കാര്‍.

മുംബൈ: മുംബൈയിലെ അന്ധേരി റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ മുന്‍ ഐ.പി.എല്‍ ക്രിക്കറ്റ് താരം കസ്റ്റഡിയില്‍. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് ഹര്‍മീത് സിംഗ് കാര്‍ ഇടിച്ചുകയറ്റിയത്. ഇതു കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. ആളപായമൊന്നും ഉണ്ടായിട്ടില്ല. ആര്‍.പി.എഫ് ഉടന്‍ തന്നെ കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം, കാര്‍ നിയന്ത്രണം വിട്ടാണ് പ്ലാറ്റ്‌ഫോമിലേക്ക് കയറിയതെന്ന് ഹര്‍മീത് സിംഗ് പറഞ്ഞു. രാവിലെ പരിശീലനത്തിനു പോകുന്ന വഴിയാണ് അപകടമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ള ഹര്‍മീത് പഞ്ചാബ് സ്വദേശിയാണ്.

0Shares