പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പ്രളയം കൊണ്ട് പോയി; ഐ.ടി.ഐ യില്‍ പ്രവേശനം ലഭിച്ച യുവാവ് പിന്നീട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് പ്രളയം കൊണ്ട് പോയി; ഐ.ടി.ഐ യില്‍ പ്രവേശനം ലഭിച്ച യുവാവ് പിന്നീട് ചെയ്തത്

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചു പോയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് കാരന്തൂര്‍ സ്വദേശി കൈലാസ്(19) ആണ് തൂങ്ങിമരിച്ചത്. ഐ.ടി.ഐ യില്‍ പ്രവേശനം ലഭിച്ച കൈലാസ് പുതിയ വസ്ത്രങ്ങള്‍ വാങ്ങുകയും കുറച്ച് പണം കരുതുകയും ചെയ്തിരുന്നു. എന്നാല്‍ പ്രളയത്തില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം കയറി അവയെല്ലാം നശിച്ചുപോയി. ദുരിതാശ്വാസ ക്യാമ്പിലായിരുന്ന കൈലാസ് ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് തന്റെ സാധനങ്ങളെല്ലാം പ്രളയം കൊണ്ടുപോയതായി കണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളത്തില്‍ കുതിര്‍ന്ന് കീറിപ്പോയ നിലയിലായിരുന്നു. ഇതില്‍ മനംനൊന്ത കൈലാസ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തങ്ങളുടെ ഏകപ്രതീക്ഷയായിരുന്ന മകന്റെ വേര്‍പാടില്‍ തകര്‍ന്ന അവസ്ഥയിലാണ് കൈലാസിന്റെ മാതാപിതാക്കള്‍.

0Shares