തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനം ഇത്തവണ കൂടുതല്‍. പ്ലസ് ടു പരീക്ഷയില്‍ കഴിഞ്ഞ തവണ 80.94 ശതമാനമായിരുന്നു വിജയശതമാനമെങ്കില്‍ 83.37 ശതമാനം വിജയം ആണ് ഇത്തവണ. 3,05,262 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കണ്ണൂരാണ്. 87.22 ശതമാനമാണ് കണ്ണൂരിലെ വിജയശതമാനം. ഓപ്പണ്‍ സ്‌കൂളിലെ വിജയശതമാനം 31.89 ആണ്.

ഏറ്റവും കുറവ് വിജയശതമാനമുള്ള ജില്ല പത്തനംതിട്ടയാണ് 77.65. സയന്‍സ് വിദ്യാര്‍ഥികളുടെ വിജയശതമാനം 86.25 ശതമാനമാണ് . കൊമേഴ്‌സിലെ വിജയശതമാനം 83.96 ഉം ഹ്യൂമാനിറ്റികിസില്‍ 75.02 ഉം വിജയശതമാനമുണ്ട്. 83 സ്‌കൂളുകള്‍ നൂറുശതമാനം വിജയം സ്വന്തമാക്കി. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും പെടുമെന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വിഎച്ച്എസ്ഇയില്‍ വിജയശതമാനം 81.5 ആണ്. 3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സേ പരീക്ഷ ജൂണ്‍ എഴു മുതല്‍ നടക്കും. ഈ മാസം 25ാം തിയതി വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.