ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പട്ടണക്കാട് ഭജനത്തറ അശോകന്റെ മകന്‍ അനന്തു അശോകന്‍(17) ആണ് മരിച്ചത്. വയലാര്‍ നീലിമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റത്. മുന്‍പ് ആര്‍എസ്എസിന്റെ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്ന അനന്തു സംഘടനയില്‍ നിന്നും കുറെനാളുകള്‍ക്ക് മുന്‍പ് വിട്ടുപോയിരുന്നു.

ഇതിനെ തുടര്‍ന്നുളള തര്‍ക്കങ്ങളാണ് അനന്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. കാര്‍ത്യായനി ക്ഷേത്ര ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.