പ്രേതം2 ട്രെയിലര്‍ പുറത്തിറങ്ങി; ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രേതം2 ട്രെയിലര്‍ പുറത്തിറങ്ങി; ഒരു ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാര്‍

കൊച്ചി: മലയാളിപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലര്‍ പുറത്തിറങ്ങി. 2016 ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഒരു ദിവസം കൊണ്ട് ട്രെയിലര്‍ നേടിയത് 1 മില്യണ്‍ കാഴ്ചക്കാരെയാണ്. സാനിയ ഇയ്യപ്പന്‍, ഡെയിന് ഡേവിസ്, സിദ്ധാര്‍ഥ്ശിവ,ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആകാംക്ഷയും കൗതുകവും ഭീതിയുമൊക്കെയായി ട്രെയിലര്‍ വേറിട്ടുനില്‍ക്കുന്നു.

ജോണ്‍ ഡോണ്‍ ബോസ്‌കോ ആയി എത്തുന്ന ജയസൂര്യയാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷന്‍. ക്യാമറ വിഷ്ണു നാരായണന്‍, കല മനു ജഗത്, മേക്കപ്പ്റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരംഅരുണ്‍ മനോഹര്‍, സരിത ജയസൂര്യ, സ്റ്റില്‍സ് ശ്രീനാഥ്,എഡിറ്റര്‍ വി.സാജന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

0Shares