പ്രേക്ഷകര്‍ക്ക് തീയേറ്ററുകളിൽ മഹോത്സവം; റിലീസിനെത്തിയത് 5 സിനിമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രേക്ഷകര്‍ക്ക് തീയേറ്ററുകളിൽ മഹോത്സവം; റിലീസിനെത്തിയത് 5 സിനിമകള്‍

സിനിമപ്രേമികൾ കാത്തിരുന്ന അഞ്ച് ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത്.ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്, ജിബു ജേക്കബ്–ബിജു മേനോൻ ടീമിന്‍റെ ആദ്യരാത്രി, സുരാജ്–സൗബിൻ ഒന്നിക്കുന്ന വികൃതി, കമൽ ചിത്രം പ്രണയമീനുകളുടെ കടൽ എന്നിവയാണ് മലയാളത്തിൽ റിലീസിനെത്തുന്നത്.

തമിഴിൽ നിന്നും ധനുഷ്–മഞ്ജു വാരിയർ ജോടികളുടെ അസുരനും റിലീസിനുണ്ട്. ഹൃതിക് റോഷന്‍റെ വാർ, ഹോളിവുഡ് ചിത്രം ജോക്കർ എന്നീ സിനിമകൾ ഒക്ടോബർ രണ്ടിന് റിലീസിന് എത്തിയിരുന്നു.

എസ്. ഹരീഷിന്‍റെ ജല്ലിക്കട്ട് എന്ന കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനെ നായകനാത്തി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദ്യരാത്രി. വെള്ളി മൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമകൂടിയാണിത്.

യഥാർഥ സംഭവത്തെ ആസ്പദമാക്കി എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വികൃതി. സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആമിക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടലുകളിൽ വിനായകനും ദിലീഷ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ലക്ഷദ്വീപ് ആണ് പശ്ചാത്തലം. ജോണ്‍പോളും കമലും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

0Shares