പ്രിയ വാര്യര്‍ക്ക് ബോളിവുഡില്‍ തിരക്കേറുന്നു; രണ്ടാം സിനിമ ഒരു സൈബര്‍ ത്രില്ലര്‍; നായകന്‍ ആരെന്ന് ആകാംക്ഷയോടെ ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രിയ വാര്യര്‍ക്ക് ബോളിവുഡില്‍ തിരക്കേറുന്നു; രണ്ടാം സിനിമ ഒരു സൈബര്‍ ത്രില്ലര്‍; നായകന്‍ ആരെന്ന് ആകാംക്ഷയോടെ ആരാധകര്‍

സോഷ്യല്‍ മീഡിയകളിലൂടെ മലയാളികള്‍ കുട്ടൂസെന്ന് വിളിച്ച് കളിയാക്കുന്ന പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കേറിയ നടിയാകുകായണ്. നടി ശ്രീദേവിയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് ശേഷം ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിനായി താരം തയ്യാറെടുക്കുന്നു.

മലയാളത്തില്‍ സൈക്കിളിങ് എന്ന ചിത്രത്തില്‍ പിന്നണി ഗാനം ആലപിച്ച പ്രിയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അപ്പോഴാണ്‌ ഈ വാര്‍ത്ത എത്തുന്നത്. ശീവാസ്തവ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം വരച്ചുകാട്ടുന്നതെന്ന ആരോപണം വിവാദം ഉണ്ടാക്കിയിരുന്നു. ആ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

എങ്കിലും ട്രെയിലറിലും സീനുകളിലും പ്രിയ തകര്‍ത്തഭിനയിക്കുന്നത് എല്ലാവരും കണ്ടു. എന്നാല്‍, പുതിയ ചിത്രത്തില്‍ പ്രിയയുടെ നായകന്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സൈബര്‍ ത്രില്ലറായിരിക്കും ചിത്രമെന്നാണ് വിവരം.

0Shares