പ്രിയ കടുവേ നീ അറിയുക, ശക്തിയേക്കാള്‍ യുക്തി നന്ന്‌…

  • Post category:news
  • Reading time:1 min read
You are currently viewing പ്രിയ കടുവേ നീ അറിയുക, ശക്തിയേക്കാള്‍ യുക്തി നന്ന്‌…

കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടുണ്ടാവും. എന്നാല്‍ കടുവയെ തോല്‍പ്പിച്ച താറാവിനെയോ? അത്തരത്തിലൊരു താറാവിനെ നമുക്കൊന്ന് പരിചയപ്പെടാം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ഇത്തരമൊരു കൗതുകകരമായ രംഗം അരങ്ങേറിയത്. ബുദ്ധിമാനെന്ന് ഊറ്റം കൊണ്ട കടുവയെ വെറുമൊരു ശിശുവായ താറാവ് ശരിക്കൊന്ന് വട്ടം കറക്കി.

‘ശക്തിയെക്കാള്‍ യുക്തി നന്ന്’ എന്ന പഴമൊഴിയാണ് താറാവ് ഇവിടെ പ്രയോഗിച്ചത്. തന്റെ നീന്തല്‍ കുളത്തില്‍ അതിക്രമിച്ചു കയറിയ അശുവായ ഒരു താറാവിനെ ശരിപ്പെടുത്താന്‍ ഓങ്ങിയ കടുവയെ, വെള്ളത്തെ ഉള്ളം കൈയ്യിലെടുത്ത് ശീലമുള്ള കൊച്ചു താറാവ് അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു!.  ഒടുവില്‍ തോറ്റ് തൊപ്പിയിട്ട് ലജ്ജിച്ച് തലതാഴ്ത്തി കടുവയ്ക്ക് പോരാട്ടത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ചുരുക്കം.

 

0Shares