പ്രിയങ്കയ്ക്ക് ഇപ്പോള്‍ 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്; പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി.എസ് ശ്രീധരന്‍ പിള്ള

  • Post category:news
  • Reading time:1 min read
You are currently viewing പ്രിയങ്കയ്ക്ക് ഇപ്പോള്‍ 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്; പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി.എസ് ശ്രീധരന്‍ പിള്ള

കണ്ണൂര്‍: എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി കേരളാ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കാ ഗാന്ധിയെ ഇപ്പോഴും യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍.


പ്രിയങ്കയ്ക്ക് ഇപ്പോള്‍ 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇവിടെ ഇരിക്കുന്നതുകൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല ”- എന്നായിരുന്നു ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍.ഡി.എ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു പ്രിയങ്കയ്‌ക്കെതിരെ ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്‍റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തിലെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. മുന്‍പ്, ശബരിമല വിവാദം ബി.ജെ.പിയുടെ സുവര്‍ണ്ണാവസരം ആണെന്ന ശ്രീധരന്‍ പിള്ളുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു.

0Shares