പട്‌ന: ബീഹാറിലെ ജെഹാനാബാദില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. കാകോ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അജു അഹമ്മദ്, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, ഷൗക്കത്ത് എന്നിവരാണ് 12 കാരിയായ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

കുട്ടിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് വിളിച്ചു കൊണ്ടു പോയാണ് പ്രതികള്‍ കുറ്റ കൃത്യം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
