
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പള്ളി വികാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പറവൂർ ചേന്ദമംഗലം ഹോളിക്രോസ് പള്ളി വികാരി ഫാദർ ജോർജ് പടയാട്ടിക്കെതിരെയാണ് കേസ്. പള്ളിയിൽ പ്രാർത്ഥനക്കെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്.

വടക്കേക്കര പോലീസാണ് കേസെടുത്തത്. ഇരയായ പെൺകുട്ടികൾ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി.വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി. വൈദികനെ അന്വേഷണ വിധേയമായി ചുമതലകളിൽനിന്ന് മാറ്റിയതായി സഭ അറിയിച്ചു.
