പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ അത്ഭുതം സംഭവിച്ച് കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടും ; മരിച്ച മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് കുട്ടിയുടെ പിതാവായ ബിഷപ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ അത്ഭുതം സംഭവിച്ച് കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടും ; മരിച്ച മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് കുട്ടിയുടെ പിതാവായ ബിഷപ്

മുംബൈ : മരിച്ച മകന്റെ മൃതദേഹം പത്തുദിവസം മൃതദേഹം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് കുട്ടിയുടെ പിതാവായ ബിഷപ്. മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ജീസസ് ഫോര്‍ ഓള്‍ നേഷന്‍സ് പള്ളിയിലാണ് സംഭവം നടന്നത്.
ബിഷപ്പായ പിതാവിനാണ് അര്‍ബുദം ബാധിച്ച് മരിച്ച തന്റെ മകന്‍ പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ തിരിച്ചു വരും എന്ന വിശ്വാസം ഉണ്ടായത്. മരണത്തിനുശേഷം മൃതദേഹം അടക്കം ചെയ്യാതെ ഇവര്‍ പള്ളിയില്‍വെച്ച് പ്രാര്‍ത്ഥനകള്‍ നടത്തി. പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ അത്ഭുതം സംഭവിച്ച് കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടും എന്നതായിരുന്നു പിതാവിന്റെ വിശ്വാസം.

അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പതിനേഴു വയസുകാരനായ മികാഷ് നവ്ഹിസ് ഒക്ടോബര്‍ 27 നായിരുന്നു മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ അന്നുതൊട്ട് ഇവര്‍ പള്ളിയില്‍വെച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നു. സെപ്തംബര്‍ നാലിന് സമീപവാസികള്‍ ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് എത്തിയപ്പോള്‍ മകന്റെ സംസ്‌കാര ചടങ്ങുകളാണ് നടത്തുന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് പോയതിനുശേഷം വീണ്ടും ഇവര്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം സംശയം തോന്നിയ പോലീസ് വീണ്ടും എത്തിയപ്പോഴാണ് സംഭവം മനസിലായത്. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ മൃതദേഹം സംസ്‌കരിച്ചത്.

0Shares