മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിലായി. അമ്മയുടെ അറിവോടെയാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയാക്കിവരികയായിരുന്നു. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തിരൂര്‍ക്കാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുഹൈലാ(30)ണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ പറയുകയായിരുന്നു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു. അതേസമയം കൊണ്ടോട്ടിയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിലും പൊലീസ് കേസെടുത്തു. കൊളത്തൂരില്‍ രണ്ട് ആണ്‍കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു. 13 വയസുള്ള ലക്ഷദ്വീപ് സ്വദേശികളാണ് പീഡനത്തിനിരയായത്. ഇതടക്കം മൂന്ന് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവിൻ്റെ സഹായത്തോടെ കാമുകന്‍ പീഡിപ്പിച്ചു; മങ്കടയില്‍ 35 കാരിയും കാമുകനും അറസ്റ്റില്‍