പ്രായപൂർത്തിയാവാത്ത 4 പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; വളാഞ്ചേരിയിൽ പിതാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂർത്തിയാവാത്ത 4 പെണ്‍മക്കളെ  വര്‍ഷങ്ങളോളം പീഡിപ്പിച്ചു; വളാഞ്ചേരിയിൽ പിതാവ് അറസ്റ്റില്‍

നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ വാളാഞ്ചേരിയിലാണ് സംഭവം. 47കാരനായ പിതാവിനെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17,15,13,10 വയസ്സുള്ള പെണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്.

കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് വിവരം തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറിവോടെയാണ് പീഡനം നടന്നതെങ്കില്‍ ഇവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

0Shares