
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് പിടിയിലായി. തമിഴ്നാട്ടിലെ മധുരയില്‍ നിന്നുമാണ് ഇമാമിനെ പിടികൂടിയതെന്നാണ് വിവരം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു.

പോക്സോ നിയമപ്രകാരം കേസ് ചുമത്തി പോലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. ഇതിനെ തുടര്‍ന്ന് പൊതുജനശ്രദ്ധയ്ക്കായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ഇമാം ലുക്ക് ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
