
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി പള്ളി ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
