ഡെറാഡൂണ്‍: ഋഷികേശ് ശ്യാമപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ വീടിനകത്ത് മരിച്ച നിലയില്‍. പതിമൂന്നും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇരുവരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

മാതാവ് സീതാ ദേവി രാവിലെ ജോലിക്ക് പോയ ശേഷം കുട്ടികള്‍ രണ്ട് പേരും വീട്ടില്‍ തനിച്ചായിരുന്നു. ബന്ധു വീട്ടിലായിരുന്ന ഒമ്പതു വയസ്സുകാരന്‍ സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള സഹോദിമാരെ കാണുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്തത്.