പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിസ്ഡ് കാള്‍ വഴി പരിചയപ്പെടല്‍; രാത്രി മതിലുചാടി വന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍; അങ്ങനെ മതിലുചാടല്‍ വിദഗ്ദ്ധനായ ഈ കള്ളകാമുകന് ഒടുവില്‍ സംഭവിച്ചത്..

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിസ്ഡ് കാള്‍ വഴി പരിചയപ്പെടല്‍; രാത്രി മതിലുചാടി വന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍; അങ്ങനെ മതിലുചാടല്‍ വിദഗ്ദ്ധനായ ഈ കള്ളകാമുകന് ഒടുവില്‍ സംഭവിച്ചത്..

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്ന കാമുകനെ ജനമൈത്രി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിസ്ഡ് കാള്‍ വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു വരുകയായിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍ പ്പെട്ടതാണ് പത്തൊന്‍മ്പത് വയസുകാരനായ കാമുകനെ കുടുക്കിയത്. സ്ഥിരമായി രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കണ്ട് സംശയം തോന്നിയ സമീപ വാസികള്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ഡ്മെമ്പര്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളോടും പെണ്‍കുട്ടിയോടും കാര്യങ്ങള്‍ അന്വേഷിച്ചു.

പെണ്‍കുട്ടി സംഭവം നിഷേധിച്ചതിനെ തുടര്‍ന്ന് പിരിഞ്ഞു പോയ മെമ്പറും പരിസരവാസികളും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കാര്‍ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ ശാസ്താംകോട്ട സബ് ഇന്‍സ്‌പെക്ടര്‍ രാജീവിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ സിവില്‍ ഓഫീസര്‍മാരായ അജീന, ബീന എന്നിവരെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പതിവുപോലെ രാത്രി സന്ദര്‍ശനത്തിന് വന്ന കാമുകനെ പരിസരവാസികളും, ജനമൈത്രി പോലീസ് അംഗമായ മധുവും ശാസ്തംകോട്ട സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടിന്റെ പിറകുവശത്തെ മതില്‍ ചാടി വന്ന കാമുകനെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

0Shares