പാലക്കാട്: വാളയാറില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരില്‍ മൂത്തകുട്ടിയെ ബന്ധു നിരന്തരം പീഡിപ്പിച്ചതായി അമ്മയുടെ വെളിപ്പെടുത്തല്‍. അയാള്‍ക്ക് പലതവണ താക്കീത് നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. കുട്ടി മരിച്ച ദിവസവും അയാള്‍ വീട്ടില്‍ വന്നിരുന്നെന്നും എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരമല്ല ലഭിച്ചത് എന്നും അമ്മ പറഞ്ഞു.

തങ്ങള്‍ വീട്ടില്‍ ഉള്ളപ്പോള്‍ ബന്ധു വീട്ടില്‍ വരാറില്ലെന്നും തങ്ങള്‍ പുറത്തുപോയ തക്കത്തില്‍ മിക്കവാറു വരാറുള്ളതായി മകള്‍ പറഞ്ഞിരുന്നതായും അമ്മ അറിയിച്ചു. സഹോദരിമാരുടെ മരണത്തിലെ ദുരൂഹതമാറ്റാന്‍ ഈ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ സഹായകമാകും എന്നാണ് കരുതുന്നത്. 52 ദിവസത്തിനുള്ളില്‍ തൂങ്ങി മരിച്ചതായി കണ്ട സഹോദരിമാരുടെ മരണത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.