ബ്യൂണിസ് അയേഴ്സ്: സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉടുതുണിയുരിഞ്ഞ് പ്രതിഷേധിച്ചത് വേറിട്ട സമരരീതിക്ക് വഴി തെളിയിച്ചു. അതാണ് അര്‍ജന്റീന പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ സംഭവിച്ചിരിക്കുന്നത്. അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോടാണ് നൂറിലധികം വരുന്ന യുവതികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരിക്കുന്നത്. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം സുന്ദരിമാര്‍ പൊടുന്നനെ തുണിയുരിഞ്ഞ് നടക്കുകയും പ്രതിഷേധ പൂര്‍വം ഉച്ചത്തില്‍ കരയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ കാസ റോസ്ദയിലാണീ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധമാണ് അരങ്ങ് തകര്‍ത്തത്. ആര്‍ട്ടിസ്റ്റിക് ഫോഴ്‌സ് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആണിതിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഫെമിനിസ്റ്റുകള്‍ ജൂണ്‍ മൂന്നിന് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായിട്ടാണിത് നടത്തിയിരിക്കുന്നത്.

പരിപാടിയില്‍ പങ്കെടുത്ത 120 സ്ത്രീകളും വിവസ്ത്രരായി കൊട്ടാരത്തിന് മുന്നിലെ കോര്‍ട്ടുകളില്‍ പ്രതിഷേധപൂര്‍വം ശബ്ദമുയര്‍ത്തിയിരുന്നു. ലിംഗാധിഷ്ഠിത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന വനിതകള്‍ക്ക് രാജ്യത്ത് നല്ല സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അര്‍ജന്റീനയില്‍ സമീപകാലത്ത് വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ 25 മണിക്കൂര്‍ കൂടുന്തോറും അര്‍ജന്റീനയില്‍ ഓരോ സ്ത്രീയെന്ന വീതം നിയമവിരുദ്ധമായി കൊല്ലപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള ഹാഷ് ടാഗായ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധത്തിന്റെ നൂറ് കണക്കിന് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു.

പീഡനത്തിരകളാകുന്ന സ്ത്രീകളെ തങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്നും തങ്ങള്‍ എല്ലായ്‌പോഴും നിലനില്‍ക്കുന്നുവെന്നുമായിരുന്നു ഈ പ്രതിഷേധത്തില്‍ പങ്കെടുത്തവരിലൊരാളായ ക്ലൗഡി അകുന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തില്‍ വൈകാരികമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും തങ്ങളുടെ കാലത്ത് ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ഉച്ചത്തില്‍ പറയാന്‍ പോലും സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ് പ്രായമായ സ്ത്രീകള്‍ പ്രതിഷേധത്തിനിടെ കരഞ്ഞിരുന്നുവെന്നും ക്ലൗഡിയ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധകാരുടെ ഇത്തരത്തിലുള്ള വേറിട്ട സമരരീതികണ്ട ദൃക്‌സാക്ഷികളായവര്‍ക്ക് ഇതൊരിക്കലും മറക്കാനാവാത്ത സമരമായി തീരുകയും ചെയ്തു എന്നതില്‍ സംശയമില്ല.