പാരീസ്: പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി ഫ്രാന്‍സ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യവാദിയും ഫ്രാന്‍സ്വെ ഒലാന്ദ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയുമായ എമ്മാനുവേല്‍ മക്രോണിന് വിജയ സാധ്യതയെന്നാണ് പോളിംങിന് മുന്നേ നടത്തിയ സര്‍വേകള്‍ പറയുന്നത്. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി ലീ പെന്നിന് 38 ശതമാനം മാത്രമാണ് വോട്ട് ലഭിക്കുന്നതെന്നും പ്രവചനങ്ങളുണ്ട്. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെ തുടങ്ങുന്ന വോട്ടെടുപ്പിന്റെ ഫലം രാത്രിയോടെ അറിയാം. എങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാവൂ എന്നാണ് വാര്‍ത്തകള്‍.

തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലല്‍ മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണിനായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നത്. കുടിയേറ്റം നിരോധിക്കണം, യൂറോപ്പുമായുള്ള ബന്ധം പുനഃപരിശോധിക്കണം തുടങ്ങിയ തീവ്രനിലപാടുകളുള്ള ലീ പെന്‍, മാക്രോണിനെതിരെ കടുത്ത വിമര്‍ശനമാണ് സംവാദത്തില്‍ ഉന്നയിച്ചത്.