പ്രസംഗത്തിനിടെ സദസിൽ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നാല് പ്രാവശ്യം കൂവിപ്പിച്ചു: നടന്‍ ടോവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്‍.യു

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രസംഗത്തിനിടെ സദസിൽ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ നാല് പ്രാവശ്യം കൂവിപ്പിച്ചു: നടന്‍ ടോവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്‍.യു

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിൽ നടന്‍ ടോവിനോ തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.എസ്‍.യു. നാളെ പോലീസിൽ പരാതി നൽകുമെന്ന് കെ.എസ്‍.യു അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്‍റെ ഭാഗമായി മാനന്തവാടിയിൽ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം.

വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് കെ.എസ്‍.യു പരാതി നൽകാൻ തീരുമാനിച്ചു. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ വ്യത്യസ്ഥമായ ബോധവൽക്കരണം. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടമാണ് പൊതുചടങ്ങിലാണ് സംഘടിപ്പിച്ചത്.

ടോവിനോ ഉദ്ഘാടനം പ്രസംഗം നടത്തി കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ കൂവാൻ ടോവിനോ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയപ്പോൾ അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്.

0Shares