പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോഡിക്ക് സംഭവിച്ചത് വൻ അബദ്ധം; താമരയ്ക്ക് വോട്ട് ചെയ്യണമെന്നതിന് പകരം പറഞ്ഞത് കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന്

  • Post category:news
  • Reading time:1 min read
You are currently viewing പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോഡിക്ക് സംഭവിച്ചത് വൻ അബദ്ധം; താമരയ്ക്ക് വോട്ട് ചെയ്യണമെന്നതിന് പകരം പറഞ്ഞത് കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന്

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ അബദ്ധം പിണഞ്ഞ് മോഡി. യു.പിയിലെ പ്രതാപ്ഗറില്‍ ഇന്ന് സംഘടിപ്പിച്ച റാലിയ്ക്കിടെയായിരുന്നു സംഭവം. കോണ്‍ഗ്രസിനേയും എസ്.പിയേയും ബി.എസ്.പിയേയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോഡി പ്രസംഗം ആരംഭിച്ചത്. പ്രസംഗം അവസാനിപ്പിക്കന്നതിന് മുന്‍പായി പ്രതാപ്ഗറിലെ ഓരോ വോട്ടര്‍മാരും കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചെയ്യണമെന്നായിരുന്നു മോഡി പറഞ്ഞത്.

പ്രതാപ്ഗറില്‍ മത്സരിക്കുന്നത് ബി.ജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് മറന്നുകൊണ്ടായിരുന്നു മോഡി കപ്പ് പ്ലേറ്റ് അടയാളത്തില്‍ വോട്ട് ചോദിച്ചത്. ഇതോടെ വേദിയിലിരിക്കുന്ന നേതാക്കള്‍ മോഡിയെ തിരുത്തുകയും സഖ്യകക്ഷികളല്ല ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സംഘം ലാല്‍ ഗുപ്തയാണ് മത്സരിക്കുന്നതെന്ന് മോഡിയോട് പറയുകയുമായിരുന്നു. ഇതോടെ മോഡി പറഞ്ഞത് തിരുത്തുകയും എല്ലാവരും താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗം നിര്‍ത്തുകയുമായിരുന്നു.

0Shares