കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ. എം. അച്യുതന്‍ നിര്യാതനായി (86). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം തലവനായിരുന്ന അദ്ദേഹം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു. നിരവധി ശ്രദ്ധേയ കൃതികളുടെ കര്‍ത്താവായ എം. അച്യുതന്‍ കേരളത്തിലെ തലയെടപ്പുള്ള സാഹിത്യകാരന്‍മാരില്‍ മുന്‍ നിരക്കാരനായിരുന്നു.

വിപുലമായ ശിഷ്യഗണത്തിന്റെയും സുഹൃദ് വലയത്തിന്റെയും ഉടമയായിരുന്നു. പ്രഥമ ജ്ഞാനപീഠ ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളുടെ ഭര്‍ത്താവാണ്. ‘ചെറുകഥ ഇന്നലെ ഇന്ന്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം മലയാള ചെറുകഥാ സാഹിത്യത്തെക്കുറിച്ചുള്ള പ്രാമാണിക കൃതിയാണ്. അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊതു ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തികള്‍ അനുശോചനം രേഖപ്പെടുത്തി.