പ്രശസ്ത മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രശസ്ത മിമിക്രി കലാകാരനും നടനുമായ അബി അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടുനിന്നിരുന്നു. ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. 500ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. അടുത്തിടെ ദിലീപ് വിവാദത്തിലും അബിയുടെ പ്രതികരണം ശ്രദ്ധേ നേടിയിരുന്നു. മകൻ ഷെയിൻ നിഗം അടുത്തിടെയാണ് സിനിമയിൽ സജീവമായി രംഗത്ത് വന്നത്.

0Shares