പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

മുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ജാനേ ഭി ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്, ആര്‍.കെ. ലക്ഷ്മണിന്റെ കഥാപാത്രങ്ങളെ വച്ച് ഒരുക്കിയ വാഗ്ലെ കി ദുനിയ എന്നിവയുടെ സംവിധായകനാണ്. ജാനേ ഭി ദോ യാരോ എന്ന തന്റെ കന്നി ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2015ല്‍ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷാ ഈ അവാര്‍ഡ് ഷാ തിരിച്ചുകൊടുത്തിരുന്നു. ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ജാനെ ഭി കരുതപ്പെടുന്നത്. പ്രീതി സിന്റ, സൈഫ് അലി ഖാന്‍, ചന്ദ്രചൂര്‍ സിങ് എന്നിവര്‍ അഭിനയിച്ച ക്യാ കഹേനായിരുന്നു ഷാ സംവിധാനം ചെയ്ത ഒരു ഹിറ്റ് ചിത്രം.

0Shares