
ന്യൂയോര്‍ക്ക്: പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിന്‍ ആണ് വധു. 2016 പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്പാണ് വീണ്ടും ഒരുമിച്ചത്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെയ്‌ലിയുമായി അകല്‍ച്ചയിലായിരുന്ന സമയം ബീബര്‍ പോപ്പ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു.
ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്‌ലി. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വിഡിയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്‌സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്‌ലി എത്തിയിട്ടുണ്ട്.