പ്രശസ്ത ഗായിക ഗീത മാലി റോഡ് അപകടത്തിൽ മരിച്ചു; അപകടം സംഭവിച്ചത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ഇടിച്ച്

  • Post category:news
  • Reading time:1 min read
You are currently viewing പ്രശസ്ത ഗായിക ഗീത മാലി റോഡ് അപകടത്തിൽ മരിച്ചു; അപകടം സംഭവിച്ചത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ഇടിച്ച്

വാഹനാപകടത്തിൽ പ്രമുഖ മറാത്തി ഗായികയായ ഗീത മാലി മരണപ്പെട്ടു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് അപകടമുണ്ടായത്. രണ്ട് മാസത്തെ യു.എസ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ ഗീത മാലിയും ഭര്‍ത്താവ് വിജയിയും നാസിക്കിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടമുണ്ടായത്.

വ്യാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്കാണ് അപകടമുണ്ടായത്. റോഡിന്‍റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്‌നറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീതയെയും ഭര്‍ത്താവിനെയും അതിവേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗീത മരിക്കുകയായിരുന്നു. ഗായികയുടെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

താനും ഭര്‍ത്താവും രണ്ട് മാസത്തെ യു.എസ് സന്ദര്‍ശനത്തിന് ശേഷം തിരികെ മുംബൈയില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ച്‌ കൊണ്ട് ഗീത സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പങ്കുവെച്ചിരുന്നു. സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയായ ഗീത മാലി മറാത്തിയിലെധാരാളം സിനിമകളില്‍ പാടിയിട്ടുണ്ട്.

0Shares