പ്രവാസിയുടെ ആത്മഹത്യ; രാജിവെച്ച വാർത്ത നിഷേധിച്ച് പി. കെ ശ്യാമള ; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സി. പി. എം നേതൃത്വവും; ആന്തൂരില്‍ സംഭവിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസിയുടെ ആത്മഹത്യ; രാജിവെച്ച വാർത്ത നിഷേധിച്ച് പി. കെ ശ്യാമള ; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സി. പി. എം നേതൃത്വവും; ആന്തൂരില്‍ സംഭവിക്കുന്നത്

ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുടെ പേരിൽ പി കെ ശ്യാമള രാജിവെക്കേണ്ടെന്ന് സി. പി. എം സംസ്ഥാന നേതൃത്വം. താൻ ആന്തൂർ നിയമസഭാചെയർമാൻ സ്ഥാനം രാജിവെച്ചതായ വാർത്ത ശ്യാമള നിഷേധിച്ചു. അതേസമയം പാർട്ടിയോഗത്തിൽ രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. അതേസമയം പാർട്ടി യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകളെല്ലാം പി. കെ ശ്യാമള നിഷേധിച്ചു. വെള്ളിയാഴ്ച ചേർന്ന തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിലും ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും താൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ രാജി വയ്ക്കുമെന്നും ശ്യാമള വ്യക്തമാക്കിയീരുന്നു.

സംസ്ഥാന നേതാക്കളിൽ പലരും ശ്യാമള രാജിവെക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്ന് അവരുടെ നിലപാട്. ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതുമൂലമാണു വ്യവസായിക്ക് ലൈസൻസ് നിഷേധിച്ചത്ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി. കെ ശ്യാമള രാജി പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നു. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് തുടരുമ്പോൾ തന്നെ മാധ്യമങ്ങളെ കണ്ട പി. കെ ശ്യാമള താൻ രാജി വയ്ക്കാൻ തയ്യാറല്ലെന്നും അത്തരം ഒരു സന്നദ്ധതയും ആരോടും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

രണ്ടുദിവസമായി പ്രവാസിയുടെ ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാവുകയും കീഴ്‍ഘടകങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമാവുകയും ചെയ്തതോടെ, വെള്ളിയാഴ്ച പാർട്ടി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. എം. വി ഗോവിന്ദന്‍റെ അധ്യക്ഷതയിൽത്തന്നെയായിരുന്നു യോഗം. യോഗത്തിൽ എം. വി ജയരാജനും പി. ജയരാജനും ഒപ്പം പി. കെ ശ്യാമളയും പങ്കെടുത്തു. വികാരാധീനയായാണ് യോഗത്തിൽ പി. കെ ശ്യാമള സംസാരിച്ചത്. കരച്ചിലിന്‍റെ വക്കോളമെത്തിയാണ് ശ്യാമള മറുപടി പറഞ്ഞതെങ്കിലും രൂക്ഷമായ വിമർശനം ഏരിയാ കമ്മിറ്റി യോഗത്തിലുണ്ടായി. ശ്യാമളയുടെ അനാസ്ഥയാണു സംഭവം വഷളാകാൻ കാരണമെന്നാണു കണ്ണൂർ ജില്ലാനേതാക്കളുടെ നിലപാട്. ശ്യാമളക്കെതിരെ ലഘുവായ ശിക്ഷാ നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതയാകും.

0Shares