പ്രവാസികള്‍ ആശങ്കയില്‍; കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ വിദേശികളെ പിരിച്ചു വിടുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികള്‍ ആശങ്കയില്‍; കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ വിദേശികളെ പിരിച്ചു വിടുന്നു.

കുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിരിച്ചുവിടാന്‍ പുതിയ പദ്ധതിയുമായി കുവൈത്ത്. നിരവധി സ്വദേശി യുവാക്കളാണ് സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മിഷനില്‍ അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് 60 കഴിഞ്ഞ വിദേശശികളെ പിരിച്ചു വിടാനുള്ള ഈ പദ്ധതി കുവൈറ്റ് മന്ത്രാലയം മുന്നോട്ട് വെച്ചത്. അതേസമയം, 60 കഴിഞ്ഞ സ്വദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടില്ല.

ഈ പദ്ധതി നിലവില്‍ വരുന്നതോടെ തൊഴില്‍രഹിതരായ ആയിരക്കണക്കിന് സ്വദേശി ചെറുപ്പക്കാര്‍ക്ക് മന്ത്രാലയം നിയമനം നല്‍കാമെന്നാണ് സൂചന. കുവൈത്തിലുള്ള എല്ലാ രാജ്യക്കാര്‍ക്കും ഈ നിയമം ബാധകമായിരിക്കും. അസിസ്റ്റന്റ് തസ്തികയിലുള്ളവരെ ആയിരിക്കും തുടക്കത്തില്‍ പിരിച്ചുവിടുക. ഈ നിയമത്തിന്റെ പരിധിയില്‍വരുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനും സ്വകാര്യമേഖലയില്‍ തൊഴില്‍ അന്വേഷിക്കാനും സാവകാശം നല്‍കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

0Shares