പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.

സൗദി: വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. നിശ്ചയിച്ച തീയ്യതികളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും ഒപ്പം നിരക്ക് വര്‍ധനയും മലബാറിലെതടക്കം ഉംറ തീര്‍ത്ഥാടകരെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ മെയ് രണ്ടാം വാരം വരെയുള്ള ടിക്കറ്റുകള്‍ക്കാണ് വിമാനക്കമ്പനികള്‍ ഫുള്‍ ഫെയര്‍ ഈടാക്കുന്നത്. സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക് അടുത്ത ആഴ്ചമുതല്‍ 30,000 രൂപയ്ക്ക് മുകളിലാണ്. 12,000 രൂപ മുതലാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ഇതേ പോലെത്തന്നെ ഖത്തറിലേക്കും ദുബായിലേക്കും ഉള്ള ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ട്.

8000 രൂപ മുതല്‍ ലഭിച്ചിരുന്ന ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിക്കാന്‍ ഇനി 24,000 ത്തിന് മുകളില്‍ മുടക്കണം. ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിക്ക് മുകളിലാണ് ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ വേനലവധി തുടങ്ങുന്നതോടെ ഗള്‍ഫിലേക്ക് അവധിക്കാല യാത്രകള്‍ നടത്തുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ ഏറെയുണ്ട്. അതുപോലെത്തന്നെ ഗള്‍ഫ് നാടുകളില്‍ കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്ക് വരുന്നതും ഈ സമയത്താണ്.

0Shares