പ്രവാസികള്‍ക്കു തിരിച്ചടി; സൗദി അറേബ്യയയില്‍ രണ്ടരലക്ഷം വിദേശികളുടെ ജോലി പോയി

  • Post category:news
  • Reading time:1 min read
You are currently viewing പ്രവാസികള്‍ക്കു തിരിച്ചടി; സൗദി അറേബ്യയയില്‍ രണ്ടരലക്ഷം വിദേശികളുടെ ജോലി പോയി

 സൗദി അറേബ്യ:  സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ക്ക് സങ്കടകരമായ വാര്‍ത്തയാണ് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശികള്‍ക്ക് കൂട്ടത്തോടെ ജോലി നഷ്ടമാകുകയാണിവിടെ. മൂന്ന് മാസത്തിനിടെയായി രണ്ടര ലക്ഷത്തോളം വിദേശികള്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സൗദി ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംപാദത്തിലെ കണക്കുകള്‍ കൂടി വന്നാല്‍ അത്രത്തോളം പേര്‍ക്ക് വീണ്ടും ജോലി നഷ്ടമായിട്ടുണ്ടാകുമെന്നാണ് കണക്ക്. റിപ്പോര്‍ട് പുറത്തു വിട്ടതോടെ വിദേശികള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 2018ലെ ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മൂന്ന് മാസത്തിനിടെ മാത്രം സൗദിയില്‍ 234000 വിദേശികള്‍ക്ക് ജോലി നഷ്ടമായെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. പൊതു-സ്വകാര്യ മേഖലകളിലെ സംയുക്ത കണക്കാണിത്. പൊതുമേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വാകാര്യമേഖലയില്‍ നിന്നും വ്യാപകമായി വിദേശികളെ ഒഴിവാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പല കമ്പനികളും പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോള്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 10.18 ദശലക്ഷമാണ്. നേരത്തെ ഇത് 10.42 ദശലക്ഷമായിരുന്നു. ഇനിയും വിദേശികളുടെ എണ്ണം കുറയ്്ക്കാനാണ് തീരുമാനം. ഓരോ ദിവസവും 266 വിദേശികളായ വനിതകള്‍ക്ക് ജോലി നഷ്ടമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശികള്‍ക്കു ജോലി നഷ്ടപ്പെട്ടെങ്കിലും പകരം അത്രതന്നെ സ്വദേശികള്‍ക്കു ജോലി ലഭിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു.

0Shares