തിരുവനന്തപുരം: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തുക്കം നോക്കി ചാര്‍ജ് ഈടാക്കുമെന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹത്തിന്റെ ഭാരത്തിന്റെ ഓരോ കിലോക്കും 18 ദിര്‍ഹം വീതം നല്‍കണമെന്നാണ് എയര്‍ ഇന്ത്യ മുന്നോട്ട് വച്ച നയം. ഇതിനു പുറമേ ശവപ്പെട്ടിയുടെ ഭാരത്തിനും പണം ഈടാക്കും. പല വിമാന കമ്പനികളും ഒരു നിശ്ചിത നിരക്ക് ഈടാക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ ചൂഷണം.
